17 January 2010
ഗന്ധര്‍വന്നു ഗസല്‍ പൂക്കള്‍ - മധു കാനായി![]() ഗന്ധര്‍വന്നൊരു ഗസല്‍ റോസായി നല്‍കുന്നിന്നു ഞാനാരാധനാ മനത്താലീ സപ്തതി വേളയില്‍... വാന മയൂഖമാം സ്ഫുരണം പോലെ നാദമായീ സപ്ത- സ്വരങ്ങള്‍ നീ നീട്ടവേ, തേജസ്വിയാം സംഗീതാ നനത്തെ സ്തുതിയാല്‍ വാഴ്ത്തുവാന്‍ ആരാധമെന്മനം നെടുവീര്‍ -പോടാസ്വാദ്യാ തിരേകത്താല്‍ കലര്‍ന്ന സംഗീത സ്നാനമാം ശുഭ്രതയാ ണിന്നെന്റെ കവിത്വ ത്തിന്‍ഭൂത പ്രപഞ്ചമാം ആത്മാവിന്‍ താള മേളനം കാലത്തിന്‍ കലിയില്‍ അകപ്പെടാത തമ്പുരാന്‍ കാക്കണേ ആയുസ്സു നീളുവാന്‍ എന്നുമെന്‍ മനസ്സിന്‍ നാളത്തില്‍ തന്ത്രികള്‍ മുഴങ്ങീടുവാന്‍ ജനുസ്സു പാകണേ ജനുവരി നാളിതു വരേണ്യമായ് ആഗമിക്കണേ പുതു പുലരിയായ് വാരം വാരമെന്‍ ശ്വാസാന്ത്യം വരെ നിന്നേ ശ്രവിക്കുവാന്‍ ... സരസ്വതി നിന്‍ ജിഹ്വയില്‍ വിളയാടണേ..! - മധു കാനായി, ഷാര്‍ജ Labels: madhu-kanayi |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്