26 October 2009

രാമേട്ടന്ന് ആദരാഞ്ജലി - മധു കാനായി കൈപ്രവം

theruvath-raman
 
ജനിച്ചതു രാമനായ്യല്ല, മരിച്ചതും ദ്വാപരത്തിലല്ല
ആരുടെ നാമം ചൊല്ലി പാടുമീ സ്മരണമ ഗീതം.
ഓര്‍ക്കുകില്‍ നാമധേയം തീര്‍ത്തും സാര്‍ത്ഥകം
തെരുവത്ത് രാമ നാമം.
 
കര്‍മ്മ പഥ സഫല കീര്‍ത്തിയും
സത്സ്ഫുരണ മേന്മയും,
മംഗളമേളനം ചെയ്കേ-
സംസ്കാരികോത്തുംഗ ധര്‍മ്മാര്‍ത്ഥമാം
പത്ര പ്രവര്‍ത്തകനെ
വിളിക്കുന്നൂ നാം രാമേട്ടനെന്ന്...
 
ഉദാസീന ഭാവം കൈ വിട്ടുണര്‍ന്നു
സായാഹ്ന പ്രതീകം,
പ്രാരംഭ പത്ര പ്രദീപമായ്, സുപ്രഭാതമായ്
ഓര്‍മ്മയുടെ നിറമായ് നെടുവീര്‍പ്പായ്
രചനാ വൈഭവങ്ങള്‍ ഏറേ നേതാജീ പോല്‍
ചാലിച്ച ശാഖയാം.
 
കാഹളം ഭാരതി സഹിത്യ കേരളം
അവശ്യമാണിന്നത്തെ വര്‍ത്തമാനത്തി-
ന്നുതകുന്ന താളുകള്‍
വരും തലമുറ ക്കരക്കിട്ടുറ പ്പിക്കുവാന്‍
പരേതത്മാ ക്കളാമാത്മാ വലംബമാം.
വ്യക്തി പ്രഭാവമാം വഴി കാട്ടിയെ
അനുവാചകര്‍ ഉള്‍കൊണ്ടു
വ്യക്തി തന്‍ സൃഷ്ടിയായും ആനുകാലികം
വ്യഷ്ടി സമഷ്ടിയി ലധിഷ്ടിതം.
 
ഭൂതത്തിന്‍ പ്രയാണ സ്പര്‍ശം ഭ്രംശമില്ലാതെ
കോര്‍ക്കുകില്‍ അറിഞ്ഞിടും
നമ്മേ വാര്‍ത്ത പ്രകൃതി തന്‍ സുകൃതങ്ങള്‍
 
ഓര്‍മ്മയാം പൂക്കളുടെ സ്പഷ്ട ചിത്രം വരച്ചു
വിദ്യ തന്‍ നാഴികക്കല്ലാം സര്‍ഗ്ഗ പ്രതിസര്‍ഗ്ഗ
സൃഷ്ടി തന്‍ നികുഞ്ജത്തിന്നു പ്രണാമം
പറയട്ടേ ...
 
തെല്ലു കാലത്തേക്ക്, നാമെല്ലാം
ചെല്ലും വരേ വിട ചൊല്ലി
യുഗ വരദനാം രാമനെന്ന നാമ മാത്രമായ്
കലിയുഗത്തില്‍ നിന്നകന്നു
കര്‍മ്മേനാ ...
സത്യുഗാത്മാവിന്‍ പരിണാമ ശ്രേണി തന്‍
പരേതാത്മാവിന്നു,
സന്ധ്യാ നാമ രാമ ജപത്തിന്റുറവ പോല്‍
ശാന്തിയാം,
ചന്ദ്ര സമാന ശീതള ദീപ്തിയാം പ്രാര്‍ഥനാ വേളയില്‍
കാരുണ്യ ദയാ സിന്ധു മൂര്‍ത്തിമദ് ശിഖരങ്ങളെ
വന്ദിച്ച്,
അര്‍പ്പിക്കുന്നിതാ ആദരാഞ്ജലി ...
 
- മധു കാനായി കൈപ്രവം
 
 
 



എന്നേക്കാളും അഞ്ച് ദശാബ്ദം പ്രായമേറിയ എന്റെ അച്ചന്റെ സമാനമായ ഒരു അപ്പൂപ്പന്‍, തലമുറകളുടെ വ്യത്യസ്ഥതകളിലെ അവസ്ഥാന്തര സമ്പത്തുള്ള തെരുവത്ത് രാമന്‍ എന്ന രാമേട്ടനെ വാഴ്ത്തുക യാണെങ്കില്‍ ജന്മ ജ്യോതിയാല്‍ അനുഗ്ര ഹാനുശീലത ജ്വാല പോല്‍ തിളങ്ങിയിരുന്നു. ഉജ്ജ്വലമായ അങ്ങുന്നിന്റെ നിഷ്ക്കളങ്കമായ മന്ദസ്മിതാലേ സേവനാത്മകത സാഹിത്യ ലോകത്തേക്കു പ്രസരിപ്പിച്ച ഇന്ത്യയിലേ ആദ്യത്തേ സായാഹ്ന്ന പത്രമായ പ്രദീപം തുടങ്ങി. തികച്ചും ആകര്‍ഷണീയതയുടെ പര്യായമായിരുന്ന മുഖ്യ രചനകളായ സുപ്രഭാതം, ഓര്‍മ്മയുടെ നിറങ്ങള്‍, നെടുവീര്‍പ്പ്, നേതാജീ, ശേഷം പീരിയോഡിക്കലായി, കാഹളം, ഭാരതി, സാഹിത്യ കേരളം എന്നതില്‍ വ്യാപരിച്ച് സ്തുത്യര്‍ഹമാക്കിയ ആ വലിയ മനസ്സിനെ വന്ദിച്ചു പ്രാര്‍ത്ഥനയോടെ ഈ കവിത എന്റേ അച്ഛന്റെ പേരില്‍ അശ്രു പൂക്കളായി ആദരാഞ്ജലിയോടെ അര്‍പ്പിക്കട്ടേ...



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്