24 December 2009

ഒരു ക്രിസ്തുമസ് കൂടി - സൈനുദ്ദീന്‍ ഖുറൈഷി

വൃദ്ധസദനം
 
വൃദ്ധ സദനത്തിന്‍
വെളിച്ചമുള്ള വഴികളിലും
കണ്ണുകളിലെ ഇരുട്ട്
തിരുമ്മിയകറ്റുന്നു
നിരാലംബ കരങ്ങള്‍!
 
വെളിച്ചമേകുന്ന
നിറമുള്ള നക്ഷത്രം
കാല്‍വരിയിലെ
കുരിശ് ഭയക്കുന്നു.
ഒരു തടി നെടുകെ
ഒരു തടി കുറുകെ
തടിയോട് തടി ചേര്‍ക്കാന്‍
മുപ്പിരിക്കയറിന്റെ ദയ..!
മരത്തില്‍ തറച്ച
മനുഷ്യന്റെ നെഞ്ചില്‍
തുരുമ്പെടുത്ത കാരിരുമ്പ്..!
 
വൃദ്ധ സദനത്തില്‍
നിഷ്കളങ്കരാം അഭയമാര്‍
വിളമ്പിയൊരു കോരി ചോറുമായ്
ക്രിസ്തുമസ് സ്വപ്നം...!!
യേശു വചനങ്ങള്‍
കുത്തി നിറച്ച പൊതികളുമായ്
മക്കളെത്തും വരെ
വൃഥാ കാത്തിരിക്കട്ടെയീ-
നിശ്വാസ രാഗങ്ങള്‍
സാധകം ചെയ്യുന്ന
വൃദ്ധ സദനമെന്ന
അഴികളില്ലാത്ത ജയിലുകളില്‍...
 
- സൈനുദ്ദീന്‍ ഖുറൈഷി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്