12 April 2009
'തുമ്പികളുടെ സെമിത്തേരി' സദാ സ്പന്ദിതമാണ്![]() - ഡി. വിനയചന്ദ്രന്‍ (വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരിയ്ക്ക് എഴുതിയ അവതാരികയില്‍ നിന്ന്.) ![]() പുസ്തകത്തിലെ ചില കവിതകള്‍ മറഞ്ഞിരിപ്പത് കസേരകളിയില്‍ നിന്ന് അവസാനത്തെ കസേരയും എടുത്തു മാറ്റിയതാരെന്ന് എനിക്കറിയില്ല. പക്ഷെ, ആ കസേര യെവിടെയെന്ന് എനിക്കറിയാം. നമ്മളവി ടിരുന്നെ പ്പോഴോ സംസാരിച്ചിട്ടുണ്ട് എപ്പോഴോ മേഘങ്ങളെ തൊട്ടുരു മ്മിയിട്ടുണ്ട് . മിന്നല്‍ പ്പിണര്‍ പ്പട്ടങ്ങളെ തൊട്ടു നോക്കിയിട്ടുണ്ട്. കസേര കളിയുടെ നിയമം എനിക്കറിയില്ല. കസേരകളുടെ കാലുകള്‍ ഒടിഞ്ഞ തെന്നു മറിയില്ല. പക്ഷെ, കളിപ്പിച്ചതാരെന്ന് എനിക്കറിയാം. കസേര കളിയി ലൊരിക്കലും നീയുണ്ടാ യിരുന്നില്ല. പിന്നെ ഞാനു മുണ്ടായി രുന്നില്ല. *** കണ്‍മഷി മഷി നോട്ടത്തിലു- മതു കാണില്ല. അവളത് വാക്കുകളുടെ ഉള്ളിലങ്ങനെ മറച്ചു പിടിച്ചിരിക്കും. എത്ര സൂക്ഷിച്ചു നോക്കിയാലും അതു കണ്ടെന്നു വരില്ല. അവളതു കോട മഞ്ഞു കൊണ്ടു പൊതിഞ്ഞു പിടിക്കും. കണ്ണില്‍ നിന്നാ- കാഴ്ചകളെ അഴിച്ചെടുക്കും. എന്നിട്ടവയെ പാപ്പാത്തികളായി മനസിലേക്കു പറത്തും. കുഴ മണ്ണു കൊണ്ടു കൂടൊരുക്കുന്ന വേട്ടാള നതറിയാം. ആകാശം കോര്‍ത്ത് അടയിരിക്കുന്ന തുന്നാരന്‍ പിടയ്ക്കും. ഓരോ പ്രാണനിലും അമ്പു തറയ്ക്കുന്ന കാട്ടാള നതെങ്ങനെ അറിയാനാണ്.? *** മടങ്ങി വരാത്തവ മടക്ക ത്തപ്പാലിനുള്ള കവറും സ്ററാമ്പും വേണമായി രുന്നെന്ന് അറിയുന്നത് നിന്‍റെ പ്രണയ, മെന്നിലെക്ക് ഒരിക്കലും തിരിച്ചു വരാതിരു ന്നപ്പോഴാണ്. ഓര്‍മക ള്‍ക്കുമൊരു മേല്‍ വിലാസം വേണ്ടിയി രുന്നെന്ന് അറിയുന്നത് നിന്‍റെ പേരെഴുതിയ കാറ്റ് ജനാല ക്കൊളുത്തുകളില്‍ ഒന്നും മിണ്ടാതെ നിന്നപ്പോഴാണ്. കൊള്ളിയാന്‍ വന്നുടഞ്ഞു തൊടുന്ന നിലവിളി കൊണ്ടു ഞാനെഴു തില്ലി തൊന്നും. പകരം, ജീവിതം നനയുന്ന പകലുക ളെയെടുത്തു മനസിനു വെളിയില്‍ ജീവിതം തോരാനിടും. ഈര്‍പ്പ ത്തിനെവിടെ വേരെന്നു വെറുതേ വിസ്മയിച്ചിരിക്കും. *** ഇരുട്ടുന്നതിനു മുമ്പ് ചൂണ്ട ക്കുരുക്കിലേക്ക് വിരുന്നു തേടിപ്പോയ മത്സ്യങ്ങ ളിതുവരെ മടങ്ങി വന്നിട്ടില്ല. രാവിലെ സൂര്യനിലേക്കു പറന്നു പോയ തുമ്പികളുമതെ. പുലര്‍ന്നു വെന്നു കൂവാന്‍ പുരപ്പുറത്തു കയറിയ കോഴി പ്പൂവനുമതെ. മത്സ്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്. ചുണ്ട ക്കുരുക്കിലെ രുചിയിലങ്ങനെ ഒരിരുപ്പിരിക്കും. തുമ്പികള്‍ സൂര്യന്‍റെ ചൂടിലങ്ങനെ ഭൂമി മറന്നിരിപ്പാവും. പകല്‍ പറയുന്ന കോഴി അടുത്തതിന് ചുമ്മാ കാത്തിരിക്കും. രാത്രി യാവാ തിരിക്കാന്‍ ഭൂമിയുടെ വാതില്‍ മലര്‍ക്കെ തുറന്നിടുന്നത് അറച്ചു വരുന്നൊരു കാറ്റ്. പക്ഷെ, ഫലമെന്തുണ്ട് തീന്‍ മേശയ്ക്കു ചുറ്റും വിശപ്പത്രയും നിലവിളിക്കെ. *** പകുതിയുടെ അര്‍ത്ഥം പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരി ക്കെയാവും അവള്‍, പലതും മറന്നു വച്ചതോ ര്‍ക്കുക. ഒരു മഞ്ചാടി ക്കുരു മാല പാതി കോര്‍ത്തു വച്ചത്, ഒരു കടലാസ് വഞ്ചി കടലാസില്‍ മടങ്ങി ക്കിടക്കുന്നത്, എന്നോടെന്തൊ പറഞ്ഞു നിര്‍ത്തിയത്. ഒരു മയില്‍ പ്പൂവന്‍റെ പടം അവള്‍ പെട്ടിയില്‍ അമര്‍ത്തി വച്ചിരുന്നു. ഉമ്മറ പ്പടിയിലെ അളുക്കില്‍ ഒരു പാട് കുന്നി മണികള്‍. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നു നില്‍ക്കുന്ന പടം മനസില്‍ മടക്കി വച്ചിരുന്നു. പലതും പറഞ്ഞി രിക്കേയാവും അവള്‍, പലതും മറന്നു വച്ചതോര്‍ക്കുക. പാതി തീര്‍ന്നൊരു കഥ, പാതി ബാക്കി വച്ച് ഒരു കടങ്കഥ. പല തവണ പെയ്യുവാന്‍ തുനിയു മ്പോഴാണ് വരണ്ട മേഘങ്ങളെ അവളോ ര്‍ക്കുന്നത്, പാതി നിവര്‍ത്തിയ ജീവിത മവളറിയുന്നത്. *** - വി. ജയദേവ് (തുമ്പികളുടെ സെമിത്തേരി) Labels: v-jayadev |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്