27 November 2008
ഒരു കുന്നും, രണ്ടു പൂങ്കാവനവും![]() ഒരു നുള്ളു സ്നേഹം കൊതിച്ച എനിക്ക് ഒരു കുന്നോളം സ്നേഹം തന്നു നീ സഖി... ഞാനത് രണ്ടു സ്നേഹ പൂങ്കാവനമായി- തിരിച്ചും തന്നില്ലേ? എന്നിട്ടും നീയിപ്പോള്‍ വൃഥാ വിലപിക്കുന്നു. എന്‍ ഹൃദയവനിയിലെ പൂക്കള്‍ പൊഴിക്കുന്നു. ഒന്നിച്ചും ഒരുമിച്ചും ആഹ്ലാദ മുഖരിത ദിനങ്ങളില്‍ വിസ്മൃതി പൂണ്ടൊരു സത്യത്തെ വേര്‍പാടെന്നുള്ള അനിഷ്ടമാം നൊമ്പരത്തെ ഹൃത്തടത്തില്‍ മൂടി വെച്ചു എങ്കിലും പ്രിയേ... മറ നീക്കി പുറത്തു വന്നില്ലേ...? അശ്രു കണങ്ങള്‍ ചിതറാതെ യാത്രാ മൊഴി തന്നിട്ടും ... ഇരുള്‍ മൂടിയ ആകാശം പോല്‍ നിന്നുള്ളം പേമാരി ചൊരിഞ്ഞതും ഞാനറിഞ്ഞു പ്രിയേ... അന്ന് എന്‍ ഹൃത്തടത്തില്‍ കൊടുങ്കാറ്റു വീശിയുള്ള പെരുമഴക്കാലമായിരുന്നു. ![]() - പി. കെ. അബ്ദുള്ള കുട്ടി, ചേറ്റുവ Labels: p-k-abdullakutty |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്