07 July 2008

സാമൂഹ്യ പാഠപുസ്തകത്തിന്റെ ജീവന്‍ - രാജു ഇരിങ്ങല്‍


സാമൂഹ്യപാഠം പുസ്തകത്തിന്റെ
ജീവന്‍ പോയതെ പ്പോഴായിരിക്കും




ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടിയ കോമാളി വേഷങ്ങള്‍
വലിച്ചെടുക്കുന്ന നേരത്ത്.




കറുത്ത ബഞ്ചുകള്‍
കുട്ടികളുടെ ആസനത്തോട് ചേര്‍ന്നിരുന്ന്
പറഞ്ഞിരിക്കാം-
പുതിയ ഭാഷയെ കുറിച്ച്
പുതിയ മതത്തെ കുറിച്ച്
ചുരുട്ടിയ മുഷ്ടിയെ കുറിച്ച്
നശിച്ച ഈ ചാട്ടത്തെ കുറിച്ച്




താളുകള്‍
സ്നേഹത്തോടെ തുറന്നിരിക്കാം
തീപ്പെട്ടി ക്കൊള്ളി ഉരഞ്ഞു കത്തിയപ്പോള്‍
തീക്കടലില്‍ ഒരു പക്ഷെ
മതം കീഴ്പെട്ടു പോയിരിക്കാം




തുറന്നിരുന്നതു കൊണ്ടായിരിക്കും
മറഞ്ഞിരുന്നതു കൊണ്ടായിരിക്കും
ഓര്‍മ്മയില്‍ ഒരു തീക്കാറ്റ് ഉള്ളതു കൊണ്ടായിരിക്കും
സാമൂഹ്യ പാഠ പുസ്തകം
ചിലപ്പോഴെങ്കിലും കത്താതെ ബാക്കിയായത്.



കവിയുടെ ബ്ലോഗ്

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്