16 July 2008
തീയും നിലാവും - കെ.ജി. സൂരജ്![]() രാത്രി മട്ടുപ്പാവ്...., അകലെ യുറങ്ങാ ത്തൊരായിരം നക്ഷത്രങ്ങള്‍.... എല്ലാം തുളയുന്ന ചോര ത്തണുപ്പ്... പല തരം പല വിധം ഉണര്‍ത്തു ശബ്ധങ്ങള്‍..... അതിനിട യിലൊരു കാടു തേടുന്നൊ രൊറ്റയാന്‍..... നീ നന്നായ് , തളര്‍ന്നു റങ്ങുകയാകണം... പക്ഷേ, നിന് ചുണ്ടത്തൊരു മിന്നാമിനുങ്ങ്.? നിന് കണ്ണി- ലുമിനീരി ലതു പ്രകാശിക്കും.... കണ്ണു തുറക്കുക.. മെല്ലെ നടക്കുക... യാത്രയൊ രസുരനില്‍ ചെന്നു തറക്കും... അവനുള്ളില്‍ പുകയുന്ന തീ, നീയറിയുക നീ, നിന്നര ക്കെട്ടിലതു പൂട്ടി വെക്കുക. രൗദ്രമായ് മെയ് ചലിപ്പിക്ക യവനൊപ്പം… പൊള്ളുക...കരിയുക...കനലായ് തീരുക. പ്രൊമിത്യൂസിന്റെ പെണ്മയായ് മാറുക. നിന് മണമ വനായ് കരുതിയും വെക്കുക. മാറു മുറിക്കുക അവനെ നീ യൂട്ടുക ദാഹ മടക്കുവാന്‍ നിന് ചോര യാകട്ടേ…. കണ്ണുകള്‍ പൂട്ടി ഞാന്‍ നൃത്തം ചവിട്ടുന്നു ഞാന്‍ തീയായിടാം ..... നീ പന്ത മാകമാകുമോ... Labels: k-g-suraj |
1 Comments:
നല്ല കവിത... തീയ്ക്കു ചൂടുണ്ട്... ഭാവനയ്ക്കൂം
ആശംസകള്‍
ജയകൃഷ്ണന് കാവാലം
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്