31 December 2009
അര്‍പ്പിതം - സോമന്‍ കരിവെള്ളുര്‍![]() മാതള ത്തോപ്പില്‍ വിരിഞ്ഞോരു പൂവായി മാധവി കുട്ടിയായി ജന്മ മെടുത്തവള്‍ മാലോകര്‍ തന്നുള്ളില്‍ കുളിര്‍ മഴ പെയ്യിച്ച കാര്‍മേഘ വര്‍ണ്ണം പോലിവള്‍ മാനുഷര്‍ തന്നകതാരു വായിച്ച മാനസ്സേശന്റെ പുത്രി പോലിവള്‍ അക്ഷരങ്ങളാല്‍ നൈപ്പായസം വെച്ചവള്‍ അഗ്നി പോലുള്ളില്‍ പ്രണയം വിരിയിച്ചവള്‍ ഓര്‍മ്മ തന്‍ ചെപ്പില്‍ ചികഞ്ഞെ ടുക്കാനൊരു നീര്‍മാതളം പുഷ്ക്കല മാക്കിയോള്‍ അകതാരി ലൊരുപിടി ദു:ഖമൊളിപ്പിച്ചു അജ്ഞാത വാസത്തിനായ് പോയവള്‍ നിന്‍ പേന തുമ്പില്‍ വിരിഞ്ഞവ യൊക്കെയും നിന്നെ പോല്‍ സുഗന്ധം പരത്തുക യാണിന്നു ഇല്ലില്ല നിന്നോ ടുപമിക്കാ നിന്നില്ല ഈ ഭൂവില്‍ നിന്നെ പ്പോല്‍ മറ്റൊരുവള്‍ നിന്‍ ശവമാടത്തി ലര്‍പ്പിക്ക യാണിന്നു ഞാന്‍ സ്നേഹാക്ഷരം കൊണ്ടു കോര്‍ത്തയീ ഹാരങ്ങള്‍ ... - സോമന്‍ കരിവെള്ളുര്‍ Labels: soman-karivelloor |
26 December 2009
പിന്നെ - പ്രകാശ്‍ ഇ. ടി.![]() പിന്നെ കാണാമെന്നു പറഞ്ഞ് പിരിഞ്ഞവരെയാരെയും പിന്നെ കണ്ടില്ല പിന്നെ വരാമെന്ന് പറഞ്ഞ് മറഞ്ഞവരെയാരെയും പിന്നെ കണ്ടില്ല പിന്നെ എഴുതാമെന്ന് ഉറപ്പ് പറഞ്ഞവരും പിന്നെ എഴുതിയില്ല പിന്നെ വിളിക്കാമെന്ന് പറഞ്ഞ് പോയവരും പിന്നെ വിളിച്ചില്ല എന്നിട്ടും “പിന്നെ” എന്ന വാക്കിനെ നമ്മള്‍ വെറുത്തില്ല പിന്നെയൊരു കാലത്ത് തോളില്‍ കയ്യിട്ട് നടക്കാന്‍ ഈ ചങ്ങാതിയേ കാണൂ... - പ്രകാശ്‍ ഇ. ടി. Labels: prakash-et 1 Comments:
Subscribe to Post Comments [Atom] |
24 December 2009
ഒരു ക്രിസ്തുമസ് കൂടി - സൈനുദ്ദീന്‍ ഖുറൈഷി![]() വൃദ്ധ സദനത്തിന്‍ വെളിച്ചമുള്ള വഴികളിലും കണ്ണുകളിലെ ഇരുട്ട് തിരുമ്മിയകറ്റുന്നു നിരാലംബ കരങ്ങള്‍! വെളിച്ചമേകുന്ന നിറമുള്ള നക്ഷത്രം കാല്‍വരിയിലെ കുരിശ് ഭയക്കുന്നു. ഒരു തടി നെടുകെ ഒരു തടി കുറുകെ തടിയോട് തടി ചേര്‍ക്കാന്‍ മുപ്പിരിക്കയറിന്റെ ദയ..! മരത്തില്‍ തറച്ച മനുഷ്യന്റെ നെഞ്ചില്‍ തുരുമ്പെടുത്ത കാരിരുമ്പ്..! വൃദ്ധ സദനത്തില്‍ നിഷ്കളങ്കരാം അഭയമാര്‍ വിളമ്പിയൊരു കോരി ചോറുമായ് ക്രിസ്തുമസ് സ്വപ്നം...!! യേശു വചനങ്ങള്‍ കുത്തി നിറച്ച പൊതികളുമായ് മക്കളെത്തും വരെ വൃഥാ കാത്തിരിക്കട്ടെയീ- നിശ്വാസ രാഗങ്ങള്‍ സാധകം ചെയ്യുന്ന വൃദ്ധ സദനമെന്ന അഴികളില്ലാത്ത ജയിലുകളില്‍... - സൈനുദ്ദീന്‍ ഖുറൈഷി Labels: zainudheen-quraishi |
1 Comments:
Soman,
varikal nannayitundu.
kurachu koodi sandratha venam.ashmsakal.
asmo.
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്