30 October 2009

കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം - സൈനുദ്ധീന്‍ ഖുറൈഷി

us-soldier
 
ഹോ... പ്രിയതമേ...
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോ രങ്ങളില്‍,
നമ്മുടെ പ്രണയ മന്ത്രങ്ങ ളുരുക്കഴിച്ച
ചുംബന ജപങ്ങളുടെ
നിര്‍വൃതിയില്‍,
മഞ്ഞു പെയ്യുന്ന
പുല്‍മേട്ടിലെ മരക്കുടിലില്‍
വിജാതീയ തകളുരുമ്മി
കത്തുന്ന കനലുകളില്‍
തിളച്ചുയരും നീരാവിയില്‍
മെയ്യോട് മെയ്യൊട്ടി
നഗ്നരായ്...
 
ഹോ... പ്രിയതമേ...!!!
നമ്മുടെ സായാഹ്നങ്ങളിലെ
നീല ത്തടാകങ്ങ ളിലിപ്പോഴും
വെളുത്ത മീനുകളുണ്ടോ..?
പുലര്‍ക്കാഴ്ച കളില്‍ തോട്ടങ്ങളില്‍
ഹിമ കണങ്ങളുമ്മ വെയ്ക്കും
നിന്റെ കവിളഴകൊത്ത
പഴങ്ങളുണ്ടോ ...?
 
ഇത് മരുഭൂമിയാണു!
നിരാശയുടെ അഭിശപ്ത ഭൂമി!
ദേശ സ്നേഹം നിര്‍ഭാഗ്യരും
സാമ്രാജ്യത്വം ബലി മൃഗ ങ്ങളുമാക്കിയ
നിരപരാ ധികളുടെ
കണ്ണീര്‍മഴ മാത്ര മുണ്ടിവിടെ..!
 
ഇന്നലെ -
എന്റെ വിരല്‍ തുമ്പിനാല്‍
പിടഞ്ഞൊ ടുങ്ങിയ
പിഞ്ചു കുഞ്ഞിന്റെ ദീന മിഴികള്‍!
ചിതറി ത്തെറിച്ച മകന്റെ
ശിഷ്ടങ്ങ ളൊരുക്കൂട്ടു മമ്മയുടെ
കത്തുന്ന മിഴികള്‍!
ഉറക്കിനു മുണര്‍വ്വി നുമിടയില്‍
ഒരു വാഹന ത്തിനിരമ്പം പോലും
ശ്വാസം നിശ്ചലമാക്കുന്ന
ഭീതിയില്‍ ... ഒരു വെടിക്കോപ്പിന്‍
അദൃശ്യമാം ഉന്നത്തില്‍...
 
ഹോ... പ്രിയേ... നമുക്കിനി
പുനഃ സമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ.
പ്രാര്‍ത്ഥിയ്ക്കാം സഖീ.
മറു ജന്മത്തി ലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാ തിരിയ്ക്കാന്‍!
 
- സൈനുദ്ധീന്‍ ഖുറൈഷി
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഹോ... പ്രിയേ... നമുക്കിനി

പുനഃ സമാഗമത്തിന്‍

വിദൂര പുലരികള്‍ പോലും

അന്യമാണോ.

പ്രാര്‍ത്ഥിയ്ക്കാം സഖീ.

മറു ജന്മത്തി ലെങ്കിലും

അമേരിക്കന്‍ ഭടനായ്

പിറക്കാ തിരിയ്ക്കാന്‍

05 November, 2009  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



26 October 2009

രാമേട്ടന്ന് ആദരാഞ്ജലി - മധു കാനായി കൈപ്രവം

theruvath-raman
 
ജനിച്ചതു രാമനായ്യല്ല, മരിച്ചതും ദ്വാപരത്തിലല്ല
ആരുടെ നാമം ചൊല്ലി പാടുമീ സ്മരണമ ഗീതം.
ഓര്‍ക്കുകില്‍ നാമധേയം തീര്‍ത്തും സാര്‍ത്ഥകം
തെരുവത്ത് രാമ നാമം.
 
കര്‍മ്മ പഥ സഫല കീര്‍ത്തിയും
സത്സ്ഫുരണ മേന്മയും,
മംഗളമേളനം ചെയ്കേ-
സംസ്കാരികോത്തുംഗ ധര്‍മ്മാര്‍ത്ഥമാം
പത്ര പ്രവര്‍ത്തകനെ
വിളിക്കുന്നൂ നാം രാമേട്ടനെന്ന്...
 
ഉദാസീന ഭാവം കൈ വിട്ടുണര്‍ന്നു
സായാഹ്ന പ്രതീകം,
പ്രാരംഭ പത്ര പ്രദീപമായ്, സുപ്രഭാതമായ്
ഓര്‍മ്മയുടെ നിറമായ് നെടുവീര്‍പ്പായ്
രചനാ വൈഭവങ്ങള്‍ ഏറേ നേതാജീ പോല്‍
ചാലിച്ച ശാഖയാം.
 
കാഹളം ഭാരതി സഹിത്യ കേരളം
അവശ്യമാണിന്നത്തെ വര്‍ത്തമാനത്തി-
ന്നുതകുന്ന താളുകള്‍
വരും തലമുറ ക്കരക്കിട്ടുറ പ്പിക്കുവാന്‍
പരേതത്മാ ക്കളാമാത്മാ വലംബമാം.
വ്യക്തി പ്രഭാവമാം വഴി കാട്ടിയെ
അനുവാചകര്‍ ഉള്‍കൊണ്ടു
വ്യക്തി തന്‍ സൃഷ്ടിയായും ആനുകാലികം
വ്യഷ്ടി സമഷ്ടിയി ലധിഷ്ടിതം.
 
ഭൂതത്തിന്‍ പ്രയാണ സ്പര്‍ശം ഭ്രംശമില്ലാതെ
കോര്‍ക്കുകില്‍ അറിഞ്ഞിടും
നമ്മേ വാര്‍ത്ത പ്രകൃതി തന്‍ സുകൃതങ്ങള്‍
 
ഓര്‍മ്മയാം പൂക്കളുടെ സ്പഷ്ട ചിത്രം വരച്ചു
വിദ്യ തന്‍ നാഴികക്കല്ലാം സര്‍ഗ്ഗ പ്രതിസര്‍ഗ്ഗ
സൃഷ്ടി തന്‍ നികുഞ്ജത്തിന്നു പ്രണാമം
പറയട്ടേ ...
 
തെല്ലു കാലത്തേക്ക്, നാമെല്ലാം
ചെല്ലും വരേ വിട ചൊല്ലി
യുഗ വരദനാം രാമനെന്ന നാമ മാത്രമായ്
കലിയുഗത്തില്‍ നിന്നകന്നു
കര്‍മ്മേനാ ...
സത്യുഗാത്മാവിന്‍ പരിണാമ ശ്രേണി തന്‍
പരേതാത്മാവിന്നു,
സന്ധ്യാ നാമ രാമ ജപത്തിന്റുറവ പോല്‍
ശാന്തിയാം,
ചന്ദ്ര സമാന ശീതള ദീപ്തിയാം പ്രാര്‍ഥനാ വേളയില്‍
കാരുണ്യ ദയാ സിന്ധു മൂര്‍ത്തിമദ് ശിഖരങ്ങളെ
വന്ദിച്ച്,
അര്‍പ്പിക്കുന്നിതാ ആദരാഞ്ജലി ...
 
- മധു കാനായി കൈപ്രവം
 
 
 



എന്നേക്കാളും അഞ്ച് ദശാബ്ദം പ്രായമേറിയ എന്റെ അച്ചന്റെ സമാനമായ ഒരു അപ്പൂപ്പന്‍, തലമുറകളുടെ വ്യത്യസ്ഥതകളിലെ അവസ്ഥാന്തര സമ്പത്തുള്ള തെരുവത്ത് രാമന്‍ എന്ന രാമേട്ടനെ വാഴ്ത്തുക യാണെങ്കില്‍ ജന്മ ജ്യോതിയാല്‍ അനുഗ്ര ഹാനുശീലത ജ്വാല പോല്‍ തിളങ്ങിയിരുന്നു. ഉജ്ജ്വലമായ അങ്ങുന്നിന്റെ നിഷ്ക്കളങ്കമായ മന്ദസ്മിതാലേ സേവനാത്മകത സാഹിത്യ ലോകത്തേക്കു പ്രസരിപ്പിച്ച ഇന്ത്യയിലേ ആദ്യത്തേ സായാഹ്ന്ന പത്രമായ പ്രദീപം തുടങ്ങി. തികച്ചും ആകര്‍ഷണീയതയുടെ പര്യായമായിരുന്ന മുഖ്യ രചനകളായ സുപ്രഭാതം, ഓര്‍മ്മയുടെ നിറങ്ങള്‍, നെടുവീര്‍പ്പ്, നേതാജീ, ശേഷം പീരിയോഡിക്കലായി, കാഹളം, ഭാരതി, സാഹിത്യ കേരളം എന്നതില്‍ വ്യാപരിച്ച് സ്തുത്യര്‍ഹമാക്കിയ ആ വലിയ മനസ്സിനെ വന്ദിച്ചു പ്രാര്‍ത്ഥനയോടെ ഈ കവിത എന്റേ അച്ഛന്റെ പേരില്‍ അശ്രു പൂക്കളായി ആദരാഞ്ജലിയോടെ അര്‍പ്പിക്കട്ടേ...



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



13 October 2009

കറുത്ത തുമ്പികള്‍ - ദേവദാസ്

 
- (ആദരപൂര്‍വ്വം മാധവിക്കുട്ടിക്ക്)
 
വിദൂരമാമൊരീറന്‍ പൂവണിച്ചില്ല തേങ്ങിയോ
വഴിയും മന്ദഹാ സത്തിന്‍ മതികല മാഞ്ഞുവോ
ജ്വര ഭീതികള്‍ മൂക വിഷാദങ്ങള്‍ കിനിയും
കാവ്യ മധുരങ്ങള്‍ മായുമോ -
 
നിദ്രകള്‍ തെന്നി മാറുന്നു, രാപ്പക ലെരിയും
വേനലിന്‍ കനലൊളി ചായുന്നു
അരിയ ഭീതിയിരു ണ്ടൊരിടവഴി കളനന്തമായി നീളവേ
ഭദ്രദീപ മേന്തി വന്ന നിന്‍ മൊഴികള്‍ സാന്ത്വന ങ്ങളല്ലയോ
മണി മുകില്‍ മാല പോലെ നവ ഗാഥയായ്
പൊഴിഞ്ഞു നീ മാനസങ്ങളില്‍
 
സൂര്യ നാളങ്ങ ളോര്‍മ്മ കളെന്‍ കൊച്ചു ഗ്രാമീണ -
വായന ശാലയ്ക്കകം ചിതലിട്ടു
ചിന്നി യൊരലമാര യിലാചിത്ര മാലേഖനം ചെയ്ത
പുസ്തക ത്താളുകള്‍, വിസ്മയ ത്തുമ്പിലെ നീര്‍മണി മുത്തുകള്‍
ചന്ദന മരങ്ങള്‍ തന്‍ ശീതള കാന്തിയിലേതോ
ഗന്ധര്‍വ്വ സംഗീതം മിടിക്കയായ്
 
നീര്‍മാത ളത്തില്‍ പരാഗ ങ്ങളെന്നു ച്ചിയില്‍ തൂവുന്നതാര്
ആവണി ച്ചില്ല പിളര്‍ന്നു വീണാത്മ രോദനം കേട്ടുവോ
അകലെ നുര ചിന്നും വെളിച്ച ത്തിനലകള്‍
പാറി വീഴുന്നു കറുത്ത തുമ്പിച്ചികള്‍
 
മയക്കം വിട്ടൊന്നു ഞെട്ടിയു റക്കത്തിന്‍ കുമിള പൊട്ടിയും
ശിഥിലമാം സ്വപ്നാന്തര ങ്ങളില്‍ കുണ്ടിനിടവഴി താണ്ടുന്നവര്‍
കുടയെടുക്കാന്‍ മറന്നു - നനഞ്ഞിടാം പുന്നയൂര്‍ക്കു ളത്തിനും
കനത്ത കാറ്റും മഴയുമിരമ്പുന്നു പുഴയും തൊടിയും മലയ്ക്കുന്നു.
 
കരകള്‍ മാഞ്ഞു പോകുന്നു വൊക്കെയും തിരയെടുത്തു പോകയോ
വിസ്മയങ്ങള്‍ തന്‍ ജാലകങ്ങള്‍ തുറന്നു നീ
കമലയോ, ആമിയോ, സുരയ്യയോ യാകട്ടെ
മാധവിക്കുട്ടീ നീ ഞങ്ങള്‍ക്ക്
ഞാറ്റു വേലയും വറുതിയുമാകുന്നു.
 
- ദേവദാസ്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നെറ്റിലൊന്നും ഇല്ലാത്ത ഒരു കവിയാണ്. ഇപ്പോള്‍ റാസഖൈമയില്. കവിത ഇഷ്ടമായാല്‍ അദ്ദേഹത്തെ വിളിക്കണേ

17 October, 2009  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



07 October 2009

അരസികന്മാര്‍ - അശോകന്‍ ചെറുകുന്ന്

അരസികന്മാര്‍
 
കവിതയറിയാതെ കവിയായി
മഹാ കവിയായി,
സത്തയില്ലാത്ത കവിതക്കു
നീ ഉടമയായി, താളമില്ലാതെ
നീ പാടി
കാമ്പില്ലാത്തൊരു
കാവ്യമെങ്കിലും
കഥയറിയാത്ത ജനത്തിനതു
ദിവ്യാനുഭവമായി
ദിവ്യന്മാര്‍ മന്ത്രിച്ചു
സുകൃത ക്ഷയം
സുകൃത ക്ഷയം
വൃത്തമില്ലെങ്കില്ലും
താളമില്ലെങ്കിലും
വട്ടിളകിയ ജനമതേറ്റു പാടി
കള്ളിനുമ ച്ചാറിനുമതു വീര്യമേകി
ഓരിയിടുന്ന കുറുക്കനേ പ്പോല്‍
തങ്ങള്‍ക്കാ‍യി പറുദീസ പണിതു
പാതി രാത്രിയില്‍ മദ്യപാനികള്‍
കവിക്കു താള ബോധ മില്ലെങ്കിലും
താളമുണ്ടാ യിരുന്നു കുടിയന്മാര്‍ക്കു
കവിതക്കു ജീവന്‍ പകര്‍ന്നതു
കവിയോ മദ്യമൊ മദ്യപാനികളോ
അതോ അബ്കാരികളോ.
ബോധമുണ്ടാകണം കവിക്കെന്നും
താളബോധ മില്ലെങ്കിലും
നേരും നെറിയുമുണ്ടാകണം
ബോധമില്ലാത്ത കവികള്‍
നമുക്കു ചുറ്റും വിലസുന്നു,
നാടിനെ അബോധാ വസ്ഥയില്‍
കൊണ്ടിടുന്നു
വിലങ്ങു തടിയാകുന്നു ഇളം കുരുന്നുകള്‍ക്കു
മുളയ്ക്കുമ്പോള്‍ വാടിടുന്നു ഒരിക്കലും
വിരിയാത്ത മലര്‍ കണക്കേ
അല്ലയോ മഹാ കവി അങ്ങുന്നു
മദ്യത്തിന്നു അടിമയൊ അതോ ഉടമയോ?
സ്വയം നശിക്കരുതു, നശിപ്പിക്കരു തൊന്നിനേയ്യും
ജീവനെടുക്കാ നുമൊടുക്കാനും
നമുക്കെ ന്തധികാരം
അതിനല്ലയോ സ്രൃഷ്ടാവും സംഹാര മൂര്‍ത്തിയും
നമുക്കു മുകളില്‍ ,
നീയെഴുതൂ നിന്റെ കൈപ്പടയില്‍
കാവ്യങ്ങള്‍
അനശ്വരമാക്കൂ
നിന്റെ സര്‍ഗ ചേതനയേ
ലോകമറിയട്ടേ നിന്റെ
സംഭാവനകളെ
യെന്നും,
സ്മരിക്കട്ടെ നിന്റെ നാമത്തെ...
 
- അശോകന്‍ ചെറുകുന്ന്, ഷാര്‍ജ
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്