27 July 2008

മതം - ഫൈസല്‍ ബാവ

അന്നവര്‍ സ്വയം
പൊള്ളിക്കൊണ്ട്
നേടിയതിന്നിവര്‍
മറ്റുള്ളവരെ
പ്പൊള്ളിച്ചു നേടുന്നു.

Labels:

0അഭിപ്രായങ്ങള്‍ (+/-)



26 July 2008

രാജി കത്ത്‌ - സംവിദാനന്ദ്

കൂട്ടരെ,
മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
കൂട്ട പൊരിച്ചിലിലേക്ക്‌
പടിയിറങ്ങിയെന്നോര്‍ത്ത്‌
വിങ്ങരുത്‌
എന്റെ മാത്രമായിനി മരുഭൂമിയില്‍
വിയര്‍പ്പു നാറ്റം ബാക്കി.



ഇപ്പോള്‍,
വെള്ളിയാഴ്ചയൊഴിവിന്റെ
കുപ്പിച്ചിരിയില്‍ നിങ്ങളുടെ
അരക്കെട്ട്‌ പുകച്ച സീഡിയിലെ
നീല സാരി പെണ്ണിന്റെ
മാറിടത്തിലിഴഞ്ഞ താലി
മീനമാസ ചൂടില്‍ വിയര്‍ത്ത്‌
ഞാന്‍ കെട്ടിയതാണ്‌



കോളേജ്‌ കുമാരനല്ല
കാദറിക്കാന്റെ മോനാ
മകൾക്കൊരു താലിയൊരുക്കാൻ
കണ്ണു ചോര്‍ന്നു മുന്നില്‍ നിക്കെ
ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു.......



ഹെന്റെടീ! പറ്റി പോയല്ലേ
പണത്തിനൊപ്പം
നീയാവശ്യപ്പെട്ട
ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
അതെ ബ്ലേഡാ.



പുതു മോഡിക്ക്‌ നാമെടുത്ത
സാമ്പത്തിക രേഖകളെല്ലാം
ബോഡിക്കൊപ്പം കാണും
ഇനി നീയായ്‌
നിന്റെ ലവരുടേക്കെ പാടായ്‌

Labels:

0അഭിപ്രായങ്ങള്‍ (+/-)



16 July 2008

തീയും നിലാവും - കെ.ജി. സൂരജ്


രാത്രി മട്ടുപ്പാവ്....,
അകലെ യുറങ്ങാ ത്തൊരായിരം നക്ഷത്രങ്ങള്‍....
എല്ലാം തുളയുന്ന ചോര ത്തണുപ്പ്...
പല തരം പല വിധം ഉണര്‍ത്തു ശബ്ധങ്ങള്‍.....
അതിനിട യിലൊരു കാടു തേടുന്നൊ രൊറ്റയാന്‍.....
നീ നന്നായ് , തളര്‍ന്നു റങ്ങുകയാകണം...
പക്ഷേ, നിന്‍ ചുണ്ടത്തൊരു മിന്നാമിനുങ്ങ്.?
നിന്‍ കണ്ണി- ലുമിനീരി ലതു പ്രകാശിക്കും....
കണ്ണു തുറക്കുക..
മെല്ലെ നടക്കുക...
യാത്രയൊ രസുരനില്‍ ചെന്നു തറക്കും...
അവനുള്ളില്‍ പുകയുന്ന തീ, നീയറിയുക
നീ, നിന്നര ക്കെട്ടിലതു പൂട്ടി വെക്കുക.
രൗദ്രമായ് മെയ് ചലിപ്പിക്ക യവനൊപ്പം…
പൊള്ളുക...കരിയുക...കനലായ് തീരുക.
പ്രൊമിത്യൂസിന്റെ പെണ്മയായ് മാറുക.
നിന്‍ മണമ വനായ് കരുതിയും വെക്കുക.
മാറു മുറിക്കുക അവനെ നീ യൂട്ടുക
ദാഹ മടക്കുവാന്‍ നിന്‍ ചോര യാകട്ടേ….
കണ്ണുകള്‍ പൂട്ടി ഞാന്‍
നൃത്തം ചവിട്ടുന്നു
ഞാന്‍ തീയായിടാം ..... നീ പന്ത മാകമാകുമോ...

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നല്ല കവിത... തീയ്ക്കു ചൂടുണ്ട്‌... ഭാവനയ്ക്കൂം

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

16 July, 2008  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



13 July 2008

സ്വയം ഭോഗം - നോട്ടി ക്കുട്ടി

എത്രയും വ്യക്തിപര മാക്കുന്ന ഒന്ന്.




നോവല്‍ വായിക്കുന്നതു പോലെ
സങ്കല്‍പ്പങ്ങളില്‍ രാജകുമാരിയാക്കും




ഗര്‍ഭപാത്ര ത്തിലേക്ക് ഉള്‍വലിയുന്ന പോലെ.




അവിടെ ഞാന്‍ മാത്രം.




നീ ആരുമാകാം.




എനിക്ക് മാത്രം തീരുമാനിക്കാം.




- നോട്ടി ക്കുട്ടി

Labels:

0അഭിപ്രായങ്ങള്‍ (+/-)



07 July 2008

സാമൂഹ്യ പാഠപുസ്തകത്തിന്റെ ജീവന്‍ - രാജു ഇരിങ്ങല്‍


സാമൂഹ്യപാഠം പുസ്തകത്തിന്റെ
ജീവന്‍ പോയതെ പ്പോഴായിരിക്കും




ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടിയ കോമാളി വേഷങ്ങള്‍
വലിച്ചെടുക്കുന്ന നേരത്ത്.




കറുത്ത ബഞ്ചുകള്‍
കുട്ടികളുടെ ആസനത്തോട് ചേര്‍ന്നിരുന്ന്
പറഞ്ഞിരിക്കാം-
പുതിയ ഭാഷയെ കുറിച്ച്
പുതിയ മതത്തെ കുറിച്ച്
ചുരുട്ടിയ മുഷ്ടിയെ കുറിച്ച്
നശിച്ച ഈ ചാട്ടത്തെ കുറിച്ച്




താളുകള്‍
സ്നേഹത്തോടെ തുറന്നിരിക്കാം
തീപ്പെട്ടി ക്കൊള്ളി ഉരഞ്ഞു കത്തിയപ്പോള്‍
തീക്കടലില്‍ ഒരു പക്ഷെ
മതം കീഴ്പെട്ടു പോയിരിക്കാം




തുറന്നിരുന്നതു കൊണ്ടായിരിക്കും
മറഞ്ഞിരുന്നതു കൊണ്ടായിരിക്കും
ഓര്‍മ്മയില്‍ ഒരു തീക്കാറ്റ് ഉള്ളതു കൊണ്ടായിരിക്കും
സാമൂഹ്യ പാഠ പുസ്തകം
ചിലപ്പോഴെങ്കിലും കത്താതെ ബാക്കിയായത്.



കവിയുടെ ബ്ലോഗ്

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്