27 September 2009

ചുംബനം - മധു കൈപ്രവം കാനായി

kiss
 
നന്മതന്‍ ചുംബനത്തിന്റെ
നറുമണം പറയട്ടെ,
പ്രകൃതി തന്‍ പിതൃശുദ്ധി
മാതൃ ഗര്‍ഭത്തില്‍
ആകാശ ഗംഗയായൊഴുക്കി
ഭൂമി പോല്‍
ചുംബനം ശബ്ദാലിംഗനം
രസ രേതസ്സില്‍ മിസൃണമാം
വിശ്വ വിത്തിന്റേ ശാഖ മുള പൊട്ടുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തളിരിളം മഴത്തുള്ളി പോല്‍
ഉമിനീരുറവ പോല്‍ ,
ജനുസ്സിന്റെ പ്രവാഹമായി തപിച്ചു, ശയിച്ചു-
പ്രണയിച്ചു ണര്‍ത്തിയ വികാരാഗ്നിയാം
സ്ഫുട ചുംബനം നുണയും മധുരം,
മാസ്മരീക ഭാവ വീര്യമാം
തുരീയ്യ ഭങ്ങിയാല്‍
ഓജസ്സിന്‍ ദളച്ചുണ്ടുകള്‍ വജ്രമാം
മനസ്സിന്റെ നാളത്തില്‍ നിന്നൂറ്റിയ ചുംബനം
പരിശുദ്ധിയാം അന്തരീക്ഷത്തേ,
പ്രകൃതി ദത്തമായ് തലോടുകില്‍
സ്നേഹാര്‍ദ്രമായ് കൊളുത്തിയ ചുംബനം
കഠിനകൃഷ്ണ ശിലയായ് വാര്‍ത്ത
സര്‍ഗ്ഗ നിലമായ് പരിലസിച്ചിടും
താരാ കദംബമായ് അധരങ്ങളില്‍
മനസ്സിന്റെ പത്മ ദളങ്ങളാല്‍
സഹസ്രാര പത്മമായ്
അര്‍പ്പിക്കുന്നിതാ ആത്മാവില്‍
നിന്നുമീ പരമാര്‍ത്ഥ ചുംബനം....!
 
- മധു കൈപ്രവം കാനായി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്